Breaking News

അവകാശ നിഷേധം പിണറായി സർക്കാരിൻ്റെ സ്ഥായീ ഭാവം: ഡി സി സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ.

ജീവനക്കാർക്കും , സർവ്വീസ് പെൻഷൻ കാർക്കും യഥാസമയം നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വെക്കലും, അനുവദിക്കാതിരിക്കലും പിണറായി സർക്കാരിൻ്റെ സ്ഥായീഭാവമാണെന്ന് ഡി സി സി പ്രസിഡന്റ് പി.കെ. ഫൈസൽ അഭിപ്രായപ്പെട്ടു.
2019 മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസ കുടിശ്ശികയും, പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുന്നതും, 2021 മുതൽ ലഭിക്കേണ്ട 19% ക്ഷാമാശ്വാസം അനുവദി ക്കാതിരി ക്കുകയും ചെയ്യുന്നത് ഇതിന് ഉത്തമോദാഹരണമാണ്.
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ഫെസ്റ്റിവെൽ അലവൻസ് വർദ്ധി പ്പിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡി സെപ്പ് 'ന്യൂനതകൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) ജില്ലാ കമ്മറ്റി യുടെ ആഭി മുഖ്യത്തിൽ ഹൊസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജനവിഭാഗങ്ങളും തമസ്ക്കരിച്ച ഇടതു സർക്കാരി നെതിരെ ഭരണ കക്ഷി എം. എൽ. എ. തന്നെ നടത്തിയ വെളി പ്പെടുത്തലുകൾ കേരളത്തെ ഞെട്ടി ച്ചിരി ക്കയാണ്. മാഫിയാ സംഘമാണ് കേരളം ഭരിക്കുന്ന തെന്ന ആക്ഷേപ ത്തെ പ്രതിരോധി ക്കാൻ കഴിയാതെ മുഖ്യമന്ത്രി വിയർക്കുന്നു. ഈ സർക്കാർ നാടിന് അപമാന മാണ്. അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ അദ്ധ്യ ക്ഷനായി.
പുരുഷോത്തമൻ കാടകം സ്വാഗതവും, ചന്ദ്രൻ നാലാപ്പാടം നന്ദിയും പറഞ്ഞു.
സംസ്ഥാന- ജില്ലാ നേതാക്കളായ പലേരി പത്മനാഭൻ, കെ.വി. രാഘവൻ, ജി.മുരളീ ധരൻ, പി.ദാമോ ദരൻ നമ്പ്യാർ, കെ.എം. വിജയൻ , കെ. സരോജിനി, ബി. റഷീദ, വി.വി. ജയലക്ഷ്മി, ടി.കെ. എവുജിൻ എന്നിവർ പ്രസംഗിച്ചു.
എം.കെ. ചന്ദ്രശേഖരൻ നായർ, വി. ദാമോദരൻ, സി.പി. ഉണ്ണികൃഷ്ണൻ,മാത്യു സേവ്യർ, ഇ. മോഹനൻ, കെ.യൂസഫ് എന്നിവർ നേതൃത്വം നല്കി.
സത്യാഗ്രഹത്തിനു മുമ്പ് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധമിരമ്പി .
.

No comments