ദേശീയ അധ്യാപക ദിനം :കുമ്പളപ്പള്ളി എസ്കെജിഎം എ യു പി സ്ക്കൂൾ പി ടി എ യുടെ ആദരവ് പരിപാടി
ദേശീയ അധ്യാപക ദിനമായ ഇന്ന് അധ്യാപകർക്ക് ആദരവുമായി സ്ക്കൂൾ പി ടി എ . കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ പി ടി എ യുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ രീതിയിൽ ആദരവ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പി ടി എ പ്രസിഡന്റ് ടി സിദിഖ് അധ്യക്ഷത വഹിച്ചു. പി ടി എ കമ്മറ്റി അംഗവും വിമുക്തഭടനുമായ ബിജു കൂടോൽ അധ്യാപക ജീവിതത്തിൽ 34 വർഷം പൂർത്തിയാക്കിയ സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.ജോളി ജോർജിനെ പൊന്നാട അണിയിച്ചു. മുഴുവൻ അധ്യാപകർക്കും മധുരം വിതരണം ചെയ്തു. സുരേഷ് മയ്യങ്ങാനം, ബൈജു കൂലോത്ത്, സീനിയർ അസിസ്റ്റൻ്റ് ഇന്ദുലേഖ പി വി എന്നിവർ സംസാരിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് വാസു കരിന്തളം സ്വാഗതവും ബിനു കെ നന്ദിയും പറഞ്ഞു.
No comments