നീലേശ്വരം ജി. എൽ. പി. സ്കൂളിൽ കമ്പ്യൂട്ടർലാബ് ഉദ്ഘാടനം ചെയ്തു.
നീലേശ്വരം ജി. എൽ. പി. സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തനിർവഹിച്ചു. പിടിഎ പ്രസിഡണ്ട് പി കെ രതീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .പി ഭാർഗവി കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
വാർഡ് കൗൺസിലർ ബിന്ദു പി,നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ. പി, എം.പി. ടി.എ. പ്രസിഡന്റ് ലേഖ ജയേഷ്,സീനിയർ അസിസ്റ്റൻ്റ് ഇന്ദിര. ബി എന്നിവർ സംസാരിച്ചു.ഹെഡ്‌മിസ്ട്രസ് നളിനി. പി സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സീമ വി.നന്ദിയും പറഞ്ഞു.

No comments