അധ്യാപക ദമ്പതികളെ വീട്ടിൽ ചെന്ന് ആദരിച്ച് നീലേശ്വരം നോർത്ത് ലയൺസ് ക്ലബ് അധ്യാപകദിനം ആഘോഷിച്ചു.
അധ്യാപക ദമ്പതികളെ വീട്ടിൽ ചെന്ന് ആദരിച്ച് നീലേശ്വരം നോർത്ത് ലയൺസ് ക്ലബ് അധ്യാപകദിനം ആഘോഷിച്ചു.
ചായ്യോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ എ.പി. ശ്രീനിവാസൻ മാസ്റ്റർ, സഹധർമിണി എ.പി.സുധ എന്നിവരെയാണ് ആദരിച്ചത്. ക്ലബ് വൈസ് പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് അഡീഷണൽ കാബിനറ്റ് സെക്രട്ടറി ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ അധ്യാപക ദമ്പതികളെ പൊന്നാടയണിയിച്ച് ആദരിച്ചു. സതീശൻ ചെരക്കര, ശശിധരൻ പാണ്ടിക്കോട്ട്, ടി.കെ.ഗംഗാധരൻ, ശശിധരൻ നായർ കാടങ്കോട് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഇ.പത്മനാഭൻ മാങ്കുളം സ്വാഗതവും ഡോ. നന്ദകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
No comments