റാശിദ് പൂമാടത്തിന്റെ ഭാര്യക്കും മക്കൾക്കും ഗോൾഡൻ വിസ ലഭിച്ചു.
ഗൾഫിലെ മാധ്യമ പ്രവർത്തകനും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാശിദ് പൂമാടത്തിന്റെ ഭാര്യ പയ്യന്നൂർ കാറമ്മൽ സ്വദേശി ഫാത്തിമത് സഫീദ, മകൻ അബുദാബി സൺ റൈസ് പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അയ്മൻ അഹമ്മദ്,
മകൾ മൂന്നാം വയസ്സുകാരി ദനീൻ മെഹക് എന്നിവർക്ക് യു എ ഇ യുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. റശിദ് പൂമാടവും നിലവിൽ ഗോൾഡൻ വിസ ഉടമയാണ്. തിരഞ്ഞെടുത്ത വ്യക്തികൾക്കാണ് യു എ ഇ പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. ഗോൾഡൻ വിസ ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ യു എ ഇ യിൽ നിന്നും ലഭിക്കും. ഒരാൾക്ക് ഗോൾഡൻ വിസ ലഭിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഗൾഫിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനായ റാശിദ് പൂമാടത്തിന് ഏഴോളം സർക്കാർ അവാർഡുകൾ ഉൾപ്പെടെ 25 ഓളം മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
No comments