Breaking News

സി.അമ്പുരാജ് എഴുതിയ ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ എന്ന പുസ്തകം നീലേശ്വരം സെക്യുലർ തിയറ്റേഴ്സ് ചർച്ച ചെയ്യും.

സി.അമ്പുരാജ് എഴുതിയ ചോപ്പിന്റെ സമരസാക്ഷ്യങ്ങൾ എന്ന പുസ്തകം നീലേശ്വരം സെക്യുലർ തിയറ്റേഴ്സ് ചർച്ച ചെയ്യും.
സെപ്റ്റംബർ 28 ന് ശനിയാഴ്ച ഉച്ചയ്ക്ക് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിലാണ് പുസ്തക ചർച്ച. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ജീവിതചിത്രങ്ങൾ അനാവരണം ചെയ്യുന്നതാണ് പുസ്തകം. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനാകും. ഡോ. വത്സൻ പിലിക്കോട് ചർച്ച നയിക്കും. ഡോ.വി.പി പി.മുസ്തഫ, പി.വി.ഷാജികുമാർ, ഡോ.കെ.വി. സജീവൻ, സീതാദേവി കര്യാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഗ്രന്ഥകാരൻ സി. അമ്പു രാജിന്റെ മറുമൊഴിയുണ്ടാകും. ഇ.കെ. സുനിൽകുമാർ സ്വാഗതം പറയും.

No comments