Breaking News

അമൃതം പ്രമോദം പരിപാടിയുടെ ഫണ്ട് ശേഖരണം നടത്തി

വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ ഫണ്ട് ശേഖരണം കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് വാദ്യ പ്രവീണ്‍ ഡോ: ചെറുതാഴം കുഞ്ഞിരാമ മാരാര്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ക്ക് ആദ്യ ഫണ്ട് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ: കെ.വി രാജേഷ് കക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ്, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, അരമനവളപ്പ് ബാലകൃഷ്ണമാരാര്‍, കെ.കൃഷ്ണകുമാര്‍, ഡോ: പത്മിനി.എന്‍ ഭട്ട്, മധുമാരാര്‍ ചിറ്റന്നൂര്‍, ഷീബ ടി.വി, രവീന്ദ്രന്‍ കോറോത്ത് തുടങ്ങിയവര്‍ ഫണ്ട് കൈമാറി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ടി.വി ഷീബ , പി.ബിന്ദു, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ കോറോത്ത്, , ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാ പ്രസിഡന്റ് പി.വി ദാമോദരമാരാര്‍, നീലേശ്വരം സന്തോഷ് മാരാര്‍, ദിവാകര മാരാര്‍, രഞ്ജു മഡിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നീലേശ്വരം ഉണ്ണികൃഷ്ണന്‍ സ്വാഗതവും മണികണ്ഠന്‍ ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.

No comments