Breaking News

നീലേശ്വരം നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെയും ഹരിതകര്‍മസേനാംഗങ്ങളെയും ആദരിച്ചു: സുരക്ഷാ ഉപകരണ വിതരണവും നടത്തി

സ്വച്ഛതാ ഹി സേവ 2024 ന്റെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മസേനാംഗങ്ങള്‍ക്കും ആദരമൊരുക്കി.
സുരക്ഷാ ഉപകരണ വിതരണവും ഇതോടനുബന്ധിച്ചു നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ ആദരവും സുരക്ഷാ ഉപകരണ വിതരണവും നടത്തി. ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി.ലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്മാരായ വി.ഗൗരി, ഷംസുദ്ദീന്‍ അരിഞ്ചിര, പി.ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ കെ.മോഹനന്‍, പി.സുഭാഷ്‌, കെ.നാരായണന്‍, കെ.ജയശ്രീ, പി.വി.ശ്രീജ, വി.വി.സതി, എം.കെ.വിനയരാജ്‌, പി.പി.ലത, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.മനോജ്‌ കുമാര്‍ സ്വാഗതവും ക്ലീന്‍സിറ്റി മാനേജര്‍ എ.കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു.


No comments