സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ ദേശീയ നേത്രദാന പക്ഷാചരണ പരിപാടികൾ നീലേശ്വരം മഹാത്മ ബിഎഡ് കോളേജിൽ നടന്നു.
സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ ദേശീയ നേത്രദാന പക്ഷാചരണ പരിപാടികൾ നീലേശ്വരം മഹാത്മ ബിഎഡ് കോളേജിൽ നടന്നു.
നേത്രദാനം മഹാദാനം എന്ന വിഷയത്തിൽ സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി കെ.എം.സന്തോഷ് പ്രഭാഷണം നടത്തി. ഖണ്ഡ് സംഘചാലക് പി. കൃഷ്ണകുമാർ അധ്യക്ഷനായി. സക്ഷമ താലൂക്ക് ജോയിന്റ് സെക്രട്ടറി വിവേകാനന്ദൻ നീലേശ്വരം, കോളേജ് വിദ്യാർത്ഥിനികളായ എലിസബത്ത്, വിദ എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.രമ്യ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ സുരേഷ് കൊക്കോട്ട് നന്ദിയും പറഞ്ഞു. കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 120 പേർ സംബന്ധിച്ചു. നേത്രദാന ബോധവൽക്കരണത്തിനായി മായാത്ത മഴവില്ല് എന്ന വീഡിയോയും പ്രദർശിപ്പിച്ചു.
No comments