ഉപ്പിലിക്കൈ മാടം ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പുത്തരി മഹോത്സവം നടത്തി.
ഉപ്പിലിക്കൈ മാടം ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പുത്തരി മഹോത്സവം നടത്തി.
പുതുതായി നിർമിക്കുന്ന ഊട്ടുപുരയുടെ ധനസമാഹരണത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. നിർമാണ കമ്മിറ്റി ചെയർമാൻ പി.ജയരാജൻ ഇ.വി.കുഞ്ഞപ്പ നായരിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി. നിർമാണ കമ്മിറ്റി വൈസ് ചെയർമാൻ ഇ.വി. പവിത്രൻ അധ്യക്ഷനായി .കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ കെ.വി. സരസ്വതി മുഖ്യാതിഥിയായി. നിർമാണ കമ്മിറ്റി രക്ഷാധികാരി ഇ.വി.ചന്ദശേഖരൻ നായർ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.മാധവൻ നായർ, ക്ഷേത്ര മാതൃ സമിതി പ്രസിഡന്റ് ടി.വി. ഭാഗീരഥി എന്നിവർ ആശംസകൾ നേർന്നു. നിർമാണ കമ്മിറ്റി കൺവീനർ മനോജ് ഉപ്പിലിക്കൈ സ്വാഗതവും ടി.വി.മുരളീധരൻ നന്ദിയും പറഞ്ഞു.
No comments