Breaking News

കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ്എസ്‌എഫ് നീലേശ്വരം സർക്കിൾ കമ്മിറ്റികളുടെ നേതൃത്വത്തിൽ നീലേശ്വരം ടൗണിൽ മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു.

കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ്എസ്‌എഫ് നീലേശ്വരം സർക്കിൾ കമ്മിറ്റികളുടെ നേതൃത്വത്തിൽ നീലേശ്വരം ടൗണിൽ മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു. 
നീലേശ്വരം ബസാറിൽ നിന്ന് ആരംഭിച്ച മീലാദ് റാലി കോട്ടപ്പുറത്ത് സമാപിച്ചു. സംഘടനകളുടെ ജില്ലാ, സോൺ, സർക്കിൾ നേതാക്കൾ അണിനിരന്ന മീലാദ് സന്ദേശ റാലി ശ്രവണ സുന്ദരമായ പ്രവാചക പ്രകീർത്തന കാവ്യങ്ങളുംടെ  ശുഭ്രവസ്ത്രധാരികളുടെ ചുവടുവെപ്പുകളും കൊണ്ട് ശ്രദ്ധേയമായി. 
വി.സി.അബ്ദുല്ല സഅദി സിയാറത്തിങ്കര,
ബഷീർ സഖാഫി തൈക്കടപ്പുറം
അബ്ദുൽ ഖാദർ ഹാജി അഴിത്തല, സുബൈർ സഅദി അഴിത്തല, ഇ.കെ.എ.റഹ്മാൻ ഫലാഹ് നഗർ, ഹസൻ സഖാഫി അഴിത്തല ഹാഫിള് നിസാമുദ്ദീൻ മഹമൂദി അഴിത്തല  അബൂ സാലിഹ് ഹാജി കോട്ടപ്പുറം, ഇസ്മായിൽ ഹാജി പാലായി, ഹസൈനാർ ഹാജി ഓർച്ച എന്നിവർ നേതൃത്വം നൽകി.

No comments