Breaking News

നീലേശ്വരം തട്ടച്ചേരി സ്വദേശി മടിക്കൈ പൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം തൂങ്ങിമരിച്ചു.

നീലേശ്വരം തട്ടച്ചേരി സ്വദേശി മടിക്കൈ പൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം തൂങ്ങിമരിച്ചു. തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54 )ആണ് മരിച്ചത്. ഭാര്യ മടിക്കൈ പൂത്തക്കാലിലെ ലക്ഷ്മി, മക്കളായ ലയന (18 ),വിശാൽ (16)എന്നിവരെ വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിൽ മംഗലാപുരം കെഎസ് ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.വിജയൻ ഭാര്യക്കും മക്കൾക്കും ഭക്ഷണത്തിൽ വിഷം കലർത്തി കൊടുക്കുകയായിരുവെന്ന് സംശയിക്കുന്നു. ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നപ്പോഴാണ് ലക്ഷ്മിക്കും മക്കൾക്കും വയറുവേദന അനുഭവപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും വിജയൻ വീടിന് പുറകിലുള്ള മരത്തിൽ തൂങ്ങി മരിച്ചിരുന്നു.

No comments