Breaking News

നേതാക്കള്‍ക്ക്‌ പോലീസ്‌ മര്‍ദനം: യൂത്ത്‌ കോണ്‍ഗ്രസ്‌ നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ നീലേശ്വരത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം.
നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രകടനം നടത്തിയത്‌. മണ്ഡലം പ്രസിഡന്റ്‌ അനൂപ്‌ ഓര്‍ച്ച, ജില്ലാ ഭാരവാഹി സി.കെ.രോഹിത്‌, ബ്ലോക്ക്‌ സെക്രട്ടറിമാരായ സായികിരണ്‍, ടി.കെ.ശ്രീനി, മണ്ഡലം കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരായ സഞ്‌ജയ്‌ കുമാര്‍, രതീഷ്‌ പള്ളിക്കര, മണ്ഡലം ഭാരവാഹികളായ ഷനീര്‍ കോട്ടിക്കുളം, വിജേഷ്‌ പള്ളിക്കര, സി.ജെ.സഞ്‌ജയ്‌, പി.പി.രാഗേഷ്‌, കെ.ദീപേഷ്‌, അഭിജിത്ത്‌, എന്‍.വി.ബിജേഷ്‌, സാഗര്‍ കൊട്ര, അന്‍സാജ്‌, ഷാമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments