Breaking News

ഫെസ്റ്റ്‌ മലബാറിക്കസ്‌:പൂക്കള മത്സരം 12 ന്‌

കാഞ്ഞങ്ങാട്‌ ടൂറിസം സഹകരണ സംഘം ഡിസംബര്‍ 15 മുതല്‍ 31 വരെ കാഞ്ഞങ്ങാട്ട്‌ നടത്തുന്ന ഫെസ്റ്റ്‌ മലബാറിക്കസിന്റെ ഭാഗമായി പൂക്കള മത്സരം നടത്തും.
സെപ്‌റ്റംബര്‍ 12 നാണ്‌ മത്സരം. കാഞ്ഞങ്ങാട്‌ നഗരസപരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ മത്സരം. വിജയികളില്‍ ആദ്യ 3 സ്ഥാനക്കാര്‍ക്ക്‌ യഥാക്രമം 5000, 3000, 2000 രൂപ കാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കും. പങ്കെടുക്കുന്നവര്‍ 10 ന്‌ അകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9656451240, 9746100100. ഫെസ്റ്റ്‌ മലബാറിക്കസിന്റെ ഭാഗമായി പുഷ്‌പോത്സവം, ഭക്ഷ്യോത്സവം, അമ്യൂസ്‌മെന്റ്‌ , വിവിധ പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. സംഘാടക സമിതി ഭാരവാഹികളുടെ യോഗത്തില്‍ വൈസ്‌ ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡിടിപിസി മുന്‍ സെക്രട്ടറി ബിജു രാഘവന്‍, ടി.മുഹമ്മദ്‌ അസ്ലം, കെ.ബാബുരാജ്‌ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.കെ.നിഷാന്ത്‌ സ്വാഗതവും സൊസൈറ്റി സെക്രട്ടറി എം.വി.സുജിത്ത്‌ നന്ദിയും പറഞ്ഞു.

No comments