വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ നടത്തി.
വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ നടത്തി. ജില്ലാ തല ഉദ്ഘാടനം ഉദുമ ഏരിയ പനയാല്‍ യൂണിറ്റില്‍ നടന്നു. വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറി ശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ഏരിയ പ്രസിഡണ്ട് ദിവാകരന്‍ ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശശി കൈരളി,ബി.കെ മുഹമ്മദ് കുഞ്ഞി, നാരായണന്‍, നൗഷാദ്, നാഗരത്‌ന, ശ്രീജ ആറാട്ടുകടവ് എന്നിവര്‍ സംബന്ധിച്ചു. ഷെമീര്‍ എം മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. ഉദുമ ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ മരണപ്പെട്ട വ്യാപാരി ടി മുഹമ്മദ് കുഞ്ഞിയുടെ കുടുംബത്തിന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ധനസഹായം നല്‍കി. മകന്‍ ഷെമീര്‍ സഹായനിധി ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം വി.കെ ഗോപാലന്‍ സ്വാഗതവും അശോകന്‍ ഹരിതം നന്ദിയും പറഞ്ഞു. ഉദുമ ഏരിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായ സ്വര്‍ണ്ണനാണയത്തിന് സുധി അമ്പങ്ങാട് അര്‍ഹനായി.
No comments