Breaking News

കാഞ്ഞങ്ങാട് സേവാഭാരതി ജില്ലാശുപത്രിയിലെ മുഴുവൻ രോഗികൾക്കും, സഹായികൾക്കും, ആശുപത്രി ജീവനക്കാർക്കും ഓണസദ്യ നൽകി.

കാഞ്ഞങ്ങാട് സേവാഭാരതി ജില്ലാശുപത്രിയിലെ മുഴുവൻ രോഗികൾക്കും, സഹായികൾക്കും, ആശുപത്രി ജീവനക്കാർക്കും ഓണസദ്യ നൽകി.ഓണസദ്യ ഉദ്ഘാടനം ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ: രാമൻ സ്വാതി വിമൻ നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡൻ്റ് കെ.വി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.നീലേശ്വരം താലുക്ക് സമ്പർക്ക് പ്രമുഖ് ശ്രീഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ഭാരതി യു എ ഇ പ്രവർത്തകരായ മധു വയമ്പിൽ, പ്രമോദ്, പ്രകാശൻ, ബാബു പുല്ലൂർ എന്നിവർ പ്രസംഗിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കെ സ്വാഗതം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി സേവാഭാരതി ജില്ലാശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഓണത്തിനും, വിഷുവിനും, വിവിധ തരം സദ്യയും, മധുര പലഹാരങ്ങളും വിതരണം ചെയ്ത് വരുന്നു.

No comments