Breaking News

മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു.

മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സെപ്റ്റംബർ 4 ന് നീലേശ്വരം ദേശീയപാതയിലെ കരുവാച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് ഇദ്ദേഹം ആശുപത്രിയിലായത്. കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന്റെ വാരിയെല്ലിന് പരിക്കേറ്റിരുന്നു. മുൻ ഒ എംഎൽഎ ആയിരുന്ന ഇദ്ദേഹം ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ കെപിസിസി അംഗമാണ്. കാസർകോട് ജില്ല രൂപീകരിച്ചപ്പോൾ ആദ്യ ഡിസിസി പ്രസിഡന്റായി. വടക്കൻ കേരളത്തിൽ കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു. കേരഫെഡ് ചെയർമാൻ, കാൻഫെഡ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

No comments