Breaking News

കെ.പി.കുഞ്ഞിക്കണ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി ഉച്ചയോടെ കാസർകോട് ഡിസിസിയിലേക്ക് കൊണ്ടുവരും.

മുൻ എംഎൽഎയും കെ പിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി ഉച്ചയോടെ കാസർകോട് ഡിസിസിയിലേക്ക് കൊണ്ടുവരും. 
ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഡിസിസിയിലെ പൊതുദർശനം. 2 മണിക്ക് കാസർകോട് നിന്ന് വിലാപയാത്രയായി പയ്യന്നൂരിലേക്ക് കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ ഇവിടെയെത്തും. 7 മണിക്ക് കാറമേൽ പ്രിയദർശിനി മന്ദിരത്തിലും പൊതുദർശനമുണ്ടാകുമെന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് എന്നിവർ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് പയ്യന്നൂരിലാണ് സംസ്കാരം. കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറും ഖാദി ലേബർ യൂണിയൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും ആയിരുന്നു കെ.പി.കുഞ്ഞിക്കണ്ണൻ.

No comments