അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്
അനധികൃത മീൻപിടുത്തത്തിന് പിടിയിലായ രണ്ട് കർണാടക ബോട്ടുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി.ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പോലീസും സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പ്രീത പി വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് ദുർഗാഞ്ജനേയ, സമുദ്ര തനയ എന്നീ കർണാടക ബോട്ടുകൾ പിടികൂടി പിഴ ഈടാക്കിയത്. മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ റെസ്ക്യൂ ഗാർഡ്മാരായ മനു, അക്ബർ അലി, ബിനീഷ് , സ്രാങ്ക് ഷൈജു, വിനോദ് കോസ്റ്റൽ പോലീസുകാരായ സുമേഷ് മഹേഷ്, സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടർന്നു വരികയാണെന്നു, നിയമം നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച ഉണ്ടാവുകയില്ലെന്നും കാസർഗോഡ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് അറിയിച്ചു.
No comments