നീലേശ്വരം സീനിയർ ചേമ്പർ ഇൻ്റർനാഷണൽ വനിതാ വിഭാഗം ഉദ്ഘാടനവും സ്ഥാനാരോഹണവും സെപ്റ്റംബർ 30ന്
സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം ലെജിയൺ വനിതാ വിഭാഗത്തിൻ്റെ ഉദ്ഘാടനവും സ്ഥാനാരോഹണ ചടങ്ങും 30 ന് വൈകീട്ട് 6.30ന് പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രമുഖ ഗർഭാശയ രോഗ വിദഗ്ദ ഡോ: നീരജ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സീനിയർ ചേമ്പർ ദേശീയ ഉപാധ്യക്ഷൻ ഹുസൈൻ ഹൈകടി, മുൻ ദേശീയ അധ്യക്ഷൻ ഡോ: എ മുരളീധരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ചേമ്പർ പ്രസിഡൻ്റ് എം. നാരായണൻ നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനിതാ വിഭാഗം ചെയർപേഴ്സണായി ഡോ: സുലേഖ രാമകൃഷ്ണൻ ചുമതലയേൽക്കും. മറ്റു ഭാരവാഹികൾ എം വി റജീന (സെക്രട്ടറി), അശ്വനി എസ് രാജ്. (ട്രഷറർ)
No comments