Breaking News

2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന ബാലചിത്ര രചനാ മത്സരം ജി യു പി എസ് പുതുക്കൈയിൽ വെച്ച് നടന്നു. .

2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന ബാലചിത്ര രചനാ മത്സരം ജി യു പി എസ് പുതുക്കൈയിൽ വെച്ച് നടന്നു. പരിപാടി പ്രശസ്ത ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുവനീർ കമ്മറ്റി ചെയർമാൻ പി ദാമോദരപണിക്കർ സ്വാഗത ഭാഷണവും പല്ലവ നാരായണൻ മാസ്റ്റർ ആശംസയും അർപ്പിച്ചു . സുവനീർ കമ്മറ്റി കൺവീനർ ഡോ ഷൈമ എം നന്ദി പ്രകാശനം നടത്തി.ഡോ: രാജേഷ് കക്കാട്ട്, ഡോ രസ്‌ന എം വി, ബിനു എൻ വി,രജനി വി വി, സുമിത്ര സുനിൽ, ജിഷ സുനിൽ, അമ്പിളി ബിജു,ആനന്ദകൃഷ്ണൻ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എൽ പി, യു പി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുമായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

No comments