Breaking News

മലയാളി യുവതിയുടെ മരണം: നിർമല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ യുവ ചാർട്ടേഡ് അക്കൗണ്ടന്റും മലയാളിയുമായ അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം.
കോർപറേറ്റ് ചൂഷണം വരുത്തിവെക്കുന്ന മാനസിക പ്രശ്‌നങ്ങൾ ദൈവത്തെ ആശ്രയിച്ച് പരിഹരിക്കണമെന്ന നിർദേശം യുവാക്കളോടും തൊഴിലാളികളോടുമുള്ള പരിഹാസവും വെല്ലുവിളിയുമാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. പ്രസ്താവനയിൽ പ്രതിഷേധിച്ചും തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടും നീലേശ്വരത്തു നടന്ന പ്രതിഷേധ യോഗം സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.ദീപേഷ് അധ്യക്ഷത വഹിച്ചു. കെ.സനുമോഹൻ സ്വാഗതം പറഞ്ഞു. പി.സുജിത്ത് കുമാർ, സബിൻ സത്യൻ, കെ.എം.നിജേഷ്, വി.വി.ജിതേഷ്, കെ.ആതിര, കെ.വി.അജിത്ത് കുമാർ എന്നിവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി.

No comments