വന്യജീവി വാരാഘോഷം ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിൽ
വനം . വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ടിനും മൂന്നിനും നടക്കും. ഒക്ടോബർ രണ്ടിന് കാസർകോട് ഗവൺമെൻറ് കോളേജിൽ രാവിലെ 8 30 മുതൽ രജിസ്ട്രേഷനും 9 30 മുതൽ11:30 വരെ എൽ പി ,യു പി , ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിങ്ങും രാവിലെ 11 45 മുതൽ 12 45 വരെ ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി മലയാളം. കന്നഡ ഉപന്യാസരചനാ മത്സരവും ഉച്ചയ്ക്ക് 2.15 മുതൽ 4 15 വരെ എൽ പി മുതൽ കോളേജ് വരെയുള്ള വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിൻറിംഗ് മത്സരവും നടക്കും.
ഒക്ടോബർ 3 ന് വിദ്യാനഗർ ഉദയഗിരിയിലുള്ള വനശ്രീ കോംപ്ലക്സിൽ രാവിലെ 9 മുതൽ രജിസ്ട്രേഷനും രാവിലെ 10 മുതൽ 11 വരെ ഹൈസ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് നാലുവരെ ഹൈസ്കൂൾ കോളേജ് വിഭാഗം വിദ്യാർത്ഥികൾക്കുള്ള മലയാളം, കന്നട പ്രസംഗം മത്സരവും നടക്കും.ക്വിസ് മത്സരത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടുപേരെ അടങ്ങുന്ന ഒരു ടീമിനെയും മറ്റു മത്സരങ്ങൾക്ക് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഓരോ ഇനത്തിലും രണ്ടുപേരെ വീതവും പങ്കെടുപ്പിക്കാം. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഒൿടോബർ 3 ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒക്ടോബർ 8ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം '
ജില്ലയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെട്ട സ്കൂൾ, കോളേജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ 8:30 നകം എത്തിച്ചേരേണ്ടതാണെന്ന് സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ ഷജ്ന കരീം അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
04994255234
8 5 4 76 03836
No comments