Breaking News

സംസ്ഥാന മാസ്‌റ്റേഴ്‌സ്‌ കായികമേള ഡിസംബര്‍ 14,15 തീയതികളില്‍ നീലേശ്വരം ഇഎംഎസ്‌ സ്‌റ്റേഡിയത്തില്‍ നടക്കും.

മലയാളി മാസ്റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ അസോസിയേഷന്റെ 43-ാമത്‌ സംസ്ഥാന മാസ്‌റ്റേഴ്‌സ്‌ കായികമേള ഡിസംബര്‍ 14,15 തീയതികളില്‍ നീലേശ്വരം ഇഎംഎസ്‌ സ്‌റ്റേഡിയത്തില്‍ നടക്കും.
നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം ടി.വി.ബാലന്‍ മാണിയാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. മേളയ്‌ക്ക്‌ ആതിഥ്യമരുളുന്ന കാസര്‍കോട്‌ ജില്ലാ മലയാളി മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റ്‌ ഡോ.മെന്റലിന്‍ മാത്യു അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ കെ.മോഹനന്‍, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ്‌ സേതു ബങ്കളം, മലയാളി മാസ്റ്റേഴ്‌സ്‌ സംസ്ഥാന ആക്ടിങ്‌ സെക്രട്ടറി വൈ.ചന്ദ്രബാബു, ട്രഷറര്‍ പി.എം.ഹസൈനാര്‍, വൈസ്‌ പ്രസിഡന്റ്‌ സോഫിയ വിജയകുമാര്‍, രക്ഷാധികാരികളായ ഗോവിന്ദന്‍ നമ്പി, പി.പി.അടിയോടി, എ.വി.കുഞ്ഞിക്കൃഷ്‌ണന്‍, പി.ഗോപാലകൃഷ്‌ണന്‍, വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ സെക്രട്ടറി വി.വി.ഉദയന്‍ പാലായി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.മനോജ്‌ കുമാര്‍ സ്വാഗതവും ട്രഷറര്‍ പത്മനാഭ ചെട്ടി നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികള്‍: ടി.വി.ബാലന്‍ മാണിയാട്ട്‌ (ചെയ), കെ.മനോജ്‌ കുമാര്‍ (ഓര്‍ഗനൈസിങ്‌ സെക്ര), ഒ.ഉണ്ണിക്കൃഷ്‌ണന്‍ പിലിക്കോട്‌ (ട്രഷ) എന്നിവര്‍ ഭാരവാഹികളായി 200 അംഗ കമ്മിറ്റിയെ തിരിഞ്ഞെടുത്തു. വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു. 30 വയസ്‌ മുതല്‍ പ്രായമുള്ള സ്‌ത്രീപുരുഷന്മാര്‍ക്ക്‌ 5 വയസിന്റെ വ്യത്യാസത്തിലുള്ള വിവിധ കാറ്റഗറികളില്‍ മത്സരിക്കാം.

No comments