Breaking News

സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരട്ടനേട്ടവുമായി കിനാനൂർ കരിന്തളം പഞ്ചായത്ത്.

സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരട്ടനേട്ടവുമായി കിനാനൂർ കരിന്തളം പഞ്ചായത്ത്.
കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന ചോയ്യങ്കോട്, ബിരിക്കുളം ജനകീയാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലാതലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരങ്ങൾ. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. മേഘപ്രിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുരളി കയ്യൂർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മിനിമോൾ, മിഡിൽ ലെവ സർവീസ് പ്രൊവൈഡർ സുധിന സുധാകരൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

No comments