Breaking News

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്‌റ്റോർ ജങ്ഷൻ - അഴിത്തല റോഡിൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമദാനം.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്‌റ്റോർ ജങ്ഷൻ - അഴിത്തല റോഡിൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമദാനം.
വാർഡ് : 29, തൈക്കടപ്പുറം സ്റ്റോർ വാർഡ് കൗൺസിലർ കെ.വി.ശശികുമാറിന്റെ നേതൃത്വത്തിലാണ് ശ്രമദാനം നടത്തിയത്. വിവേകോദയം വായനശാലയ്ക്കു മുന്നിലാണ് റോഡ് കുണ്ടും കുഴിയുമായത്. സ്കൂട്ടിയുമായി പോകുന്ന വനിതകൾ ഇവിടെ അവടെ ത്തിൽ പെടുന്നത് നിത്യസംഭവമായിരുന്നു. കോഴി ലോഡുമായി എത്തിയ ലോറിയും കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടിരുന്നു. പവിത്രൻ, മഞ്ജു, മധു എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ കുടുംബാംഗങ്ങളും ശ്രമദാനത്തിൽ പങ്കാളികളായി. 2 മണിക്കൂർ ശ്രമദാനത്തിലൂടെ റോഡിലെ അപകടാവസ്ഥ പരിഹരിച്ചു.

No comments