നീലേശ്വരം കോസ്‌മോസ് സെവന്‍സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി
നീലേശ്വരം പള്ളിക്കര കോസ്‌മോസ് ക്ലബ് ആതിഥ്യമരുളുന്ന കോസ്‌മോസ് സെവന്‍സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി.
നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാനും കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും ആയ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍
വിനോദ് അരമന അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗവി, സംഘാടക സമിതി രക്ഷാധികാരി ഇടയില്ലം രാധാകൃഷ്‌ണന്‍ നമ്പ്യാര്‍, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.വി.സുരേശന്‍, വൈസ് ചെയര്‍മാന്‍ പി.മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍
നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം സ്വാഗതവും സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സുഹാസ് കൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. കാരുണ്യത്തിന് കരുത്തായി എന്ന സന്ദേശത്തോടെ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കുന്ന ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ അവസാനവാരത്തിലാണ് അഖിലേന്ത്യാ ടൂര്‍ണമെന്റ്. ഫണ്ട് ശേഖരണത്തിന്റെ ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 8 ന് വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി ഓഫിസില്‍ നടക്കുമെന്ന് ഡോ.വി.സുരേശന്‍ അറിയിച്ചു.
.................................................................
വെബ്സൈറ്റ് വിലാസം: https://cosmossevens.com
No comments