Breaking News

നീലേശ്വരം നഗരസഭ 32 വാർഡിൽ വാർഡ് സഭാ യോഗം നടത്തി.

നീലേശ്വരം നഗരസഭ വാർഡ് 32: ടൗൺ വാർഡ് കൗൺസിലിൽ വാർഡിലെ തെരുവുനായ ശല്യം സജീവ ചർച്ചയായി. പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി നീലേശ്വരം വ്യാപാരഭവൻ ഹാളിലാണ് വാർഡ്സഭ ചേർന്നത്. വാർഡ് സഭ അംഗം കോട്ടിക്കുളം മുസ്തഫയാണ് വാർഡിലെ തെരുവുനായ ശല്യം യോഗത്തിൽ ഉന്നയിച്ചത്. കേടായ വഴി വിളക്കുകൾ ഉടൻ റിപ്പയർ ചെയ്യണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. വാർഡിലെ എസ്എസ്എൽ സി, പ്ലസ്ടു ഉന്നതവിജയികളായ സി.കെ.ദേവനന്ദ, ഉത്രജ രവി, എം.കെ. രക്ഷിത്, സുരേഷ് എന്നിവർക്ക് കൗൺസിലർ ഇ.ഷജീർ ഏർപ്പെടുത്തിയ സ്നേഹോപഹാരങ്ങൾ യോഗത്തിൽ അധ്യക്ഷയായ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത സമ്മാനിച്ചു. ഇ.ഷജീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ, വാർഡ് സഭ കോ-ഓർഡിനേറ്റർ കുഞ്ഞാമിന, വ്യവസായ വകുപ്പ് നഗരസഭാതല ഇഇഡി വിശാഖ് എന്നിവർ പ്രസംഗിച്ചു.

No comments