Breaking News

നീലേശ്വരം രാജാ റോഡ്‌ വികസന പദ്ധതി ഉടന്‍ തുടങ്ങണം

നീലേശ്വരം രാജാ റോഡ്‌ വികസന പദ്ധതി ഉടന്‍ തുടങ്ങണം

സര്‍വേയും അനുബന്ധ കാര്യങ്ങളുമായി വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നീലേശ്വരം രാജാ റോഡ്‌ വികസന പദ്ധതി ഉടന്‍ തുടങ്ങണമെന്നു നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്‌ 2012 മുതല്‍ തദ്ദേശ സ്ഥാപന ഭരണമേധാവികളുമായി ജില്ലാ കലക്ടറും നാഷനല്‍ ഹൈവേ അതോറിറ്റിയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ ചെയ്‌തിരുന്നുവെങ്കിലും അതിലൊന്നും നീലേശ്വരത്തിനു വേണ്ടി ഒരു ആവശ്യവും ഉന്നയിക്കാതെ നീലേശ്വരത്തെ വഞ്ചിച്ചവരാണ്‌ നഗരഭരണാധികാരികളെന്നും യോഗം വിലയിരുത്തി. കെപിസിസി സെക്രട്ടറി എം.അസിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ എറുവാട്ട്‌ മോഹനന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ മഡിയന്‍ ഉണ്ണിക്കൃഷ്‌ണന്‍, ദലിത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി.രാമചന്ദ്രന്‍, നീലേശ്വരം നഗരസഭ യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍, കെ.വി.സുരേഷ്‌ കുമാര്‍, സി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments