Breaking News

നീലേശ്വരം രാജാസ് സ്കൂൾ അധ്യാപിക ടി.ഇ. സുധാമണി മികച്ച ഗൈഡ് ക്യാപ്റ്റനുള്ള 15 വർഷത്തെ ലോങ് സർവീസ് ഡെക്കറേഷൻ അവാർഡ് നേടി.

നീലേശ്വരം രാജാസ് സ്കൂൾ അധ്യാപിക ടി.ഇ. സുധാമണി മികച്ച ഗൈഡ് ക്യാപ്റ്റനുള്ള 15 വർഷത്തെ ലോങ് സർവീസ് ഡെക്കറേഷൻ അവാർഡ് നേടി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സ്കൗട്ട് സ് ആന്റ് ഗൈഡ്സ് സംസ്ഥാന ഉപാധ്യക്ഷൻ എ.സലാഹുദ്ദീൻ അവാർഡ് സമ്മാനിച്ചു. 2002 മുതൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ ഹിന്ദി അധ്യാപികയാണ്. നീലേശ്വരത്തെ കലാ-സാംസ്കാരിക-ആധ്യാത്മിക മേഖലകളിലും സജീവ സാന്നിധ്യമാണ് ഇവർ. സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് 2023 ൽ ഹിന്ദി ശ്രേഷ്ഠ അവാർഡ് ആയ വിഭിന്ന സേവാ പുരസ്കാരവും നേടി. രാജാസ് സ്കൂളിൽ സർവീസ് തുടങ്ങിയ 2002 ലെ ഒക്ടോബറിൽ തന്നെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ബേസിക് പൂർത്തിയാക്കി. 2008 ൽ അഡ്വാൻസ്ഡ് കോഴ്സും ചെയ്തു. 2018 ൽ 10 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങി. കാസർകോട് ജില്ലയിലെ മികച്ച സേവനം നടത്തുന്ന രാജാസ് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് വിങ്ങിന്റെ പ്രധാന ചുമതലക്കാരിയാണ്. ജില്ലയിലെ 487 കുട്ടികൾക്ക് രാജ്യ പുരസ് കാറും 85 കുട്ടികൾക്ക് രാഷ്ട്രപതി അവാർഡ് നേടിക്കൊടുക്കാനും ടീച്ചറുടെ പരിശ്രമത്തിലൂടെ സാധിച്ചു. പിലാത്തറയിലെ ഹോപ്പ്, മലപ്പച്ചേരിയിലെ മലബാർ പുനരധിവാസ കേന്ദ്രം, നീലേശ്വരം പള്ളിക്കരയിലെ സാകേതം വൃദ്ധസാധനാ കേന്ദ്രം എന്നിവിടങ്ങളിൽ കുട്ടികളെ കൊണ്ടുപോയി അനാഥത്വത്തിന്റെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ബോധവൽക്കരിച്ചു. നീലേശ്വരം ഇന്നർവീൽ ക്ലബിന്റെ മുൻ പ്രസിഡന്റായ ഇവർ നിലവിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
.................................................
കടപ്പാട് @ ദിനേശൻ കരിങ്ങാട്ട്.

No comments