Breaking News

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഉത്രാടത്തിലെ പി.ആർ. ശ്രീനാഥ് അർഹനായി.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഉത്രാടത്തിലെ പി.ആർ. ശ്രീനാഥ് അർഹനായി.
കഴിഞ്ഞ 2 വർഷമായി കണ്ണൂർ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്ന ശ്രീനാഥ് നേരത്തെ 7 വർഷം കാസർകോട് ജില്ലാ സൈബർ സെല്ലിൽ പ്രവർത്തിച്ചിരുന്നു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക സേവനം നൽകിയ ഉദ്യോഗസ്ഥനാണ്. ജോലിയിലെ മികവിന് 2016 ലും 2018 ലും ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയിരുന്നു. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പരേതനായ ജി.പുഷ്‌പാംഗദൻ നായരുടെയും പി.രമാദേവിയുടെയും മകനാണ്. ഭാര്യ: ടി.കെ.ശ്രീപ (സിവിൽ പോലീസ് ഓഫീസർ, അമ്പലത്തറ). മക്കൾ: ആർദ്ര, രുദ്ര (കൊഴുമ്മൽ എഎൽപിഎസ്). സഹോദരങ്ങൾ: വ്യക്തിത്വ വികസന പരിശീലകൻ പി.ആർ. ശ്രീനി (കെഎസ്ഇബി, കാസർകോട്), പി.ആർ. ശ്രീകാന്ത് (ഫാർമസിസ്റ്റ്, എച്ച്എൻഎൽ, എറണാകുളം).

No comments