ദേശീയ ബഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്സ് സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ദേശീയ ബഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്സ് സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ:ശ്രുതി.സി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ബഡ്സ് സ്കൂള്‍ പ്രധാനാദ്ധ്യാപിക ജലജ.കെ.വി സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, പി ടി എ പ്രസിഡണ്ട് എ.ടി.കുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെ.പി.എച്ച്.എന്‍ സരസ്വതി, എം.എല്‍.എസ്.പി നഴ്സ് സയന, ആശാ വര്‍ക്കര്‍ ലക്ഷ്മി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്കൂള്‍ അദ്ധ്യാപിക ബി.ശരണ്യ നന്ദി അറിയിച്ചു.
No comments