പടന്ന എംആർവിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം സൈക്കിൾ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പടന്ന എംആർവിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം സൈക്കിൾ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടി സ്കൂൾ പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്: സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ എന്നതാണ് ഈ വർഷത്തെ പ്രമേയം. സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് പുരോഗതി ത്വരിതപ്പെടുത്തുന്നതിൽ ഡിജിറ്റലൈസേഷൻ്റെ സുപ്രധാന പങ്കുണ്ടെന്ന് ഊന്നിപ്പറയുന്നതായി പരിപാടി മാറി. വളണ്ടിയർമാർ പ്ലക്കാർഡുകൾ ഉപയോഗിച്ച് സന്ദേശം പൊതുജനങ്ങളിലേക്ക് കൈമാറി. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, പി.ടി.എ. വൈസ് പ്രസിഡണ്ട് രദീപ് കാനങ്കര, നാഷണൽ സർവ്വീസ് സ്കീം ഉപദേശക സമിതി അംഗം ഇ.പി. പ്രകാശൻ, സീനിയർ അദ്ധ്യാപകൻ വി.കെ.പി. അബ്ദുൾ ജലീൽ, സ്റ്റാഫ് സെക്രട്ടറി ടി. വിനീത്, സഞ്ജയ് വെങ്ങാട്ട്, എ.വി. രാഹുൽ, ബിനേഷ് മുഴക്കോം, പി. സുധീഷ്, എം.എസ്. മനോജ് കുമാർ, ടി.കെ.എം. അഹമ്മദ് ഷരീഫ്, വളണ്ടിയർ ലീഡർ യു. സാറാബി എന്നിവർ സംസാരിച്ചു.
No comments