മടിക്കൈ അമ്പലത്തുകര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം നടത്തി..
മടിക്കൈ അമ്പലത്തുകര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവം നടത്തി.
എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അനുമോദനമൊരുക്കിയത്. പാർലമെന്ററികാര്യം, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി അധ്യക്ഷയായി. ഡോ. രാജു നാരായണ സ്വാമിയെ പ്രിൻസിപ്പൽ എ.കെ. വിനോദ് കുമാറും പി.ബേബിയെ സ്കൂൾ ഹെഡ്മാസ്റ്റർ കെ രവീന്ദ്രനും ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു. ഹയർസെക്കൻഡറി വിഭാഗം സുവോളജി ലാബിന്റെ ഉദ്ഘാടനവും രാജുനാരായണ സ്വാമി നിർവഹിച്ചു. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി. രാജൻ, വാർഡ് മെമ്പർ എൻ.ബാലകൃഷ്ണൻ, സ്കൂൾ പിടിഎ പ്രസിഡന്റ് പി.പ്രസന്നൻ, വികസന സമിതി ചെയർമാൻ ഒ.കുഞ്ഞിക്കൃഷ്ണൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ. നാരായണൻ, എസ്എംസി ചെയർമാൻ എം പത്മനാഭൻ, മദർ പിടിഎ പ്രസിഡന്റ് ചിന്താമണി, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.കെ.വിനോദ് കുമാർ സ്വാഗതവും ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക സി.എം. മീനാകുമാരി നന്ദിയും പറഞ്ഞു.
No comments