പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി.
പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി.
അസോസിയേഷൻ പാർലമെന്റിനു മുന്നിൽ നടത്തിയ ത്രിദിന സമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ധർണ നടത്തിയത്. പിഎഫ് പെൻഷൻ പരിഷ്കരിക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക, ഡിഎ അനുവദിക്കുക, കേന്ദ്രസർക്കാർ കാണിക്കുന്ന കടുത്ത അവഗണന അവസാനിപ്പിക്കുക, മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാ സൗജന്യം പുന:സ്ഥാപിക്കുക, ഫയലുകൾ കൃത്യസമയത്ത് തീർപ്പ് കൽപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ത്രിദിന സമരം നടന്നത്. കാഞ്ഞങ്ങാട്ടെ സമര പരിപാടികൾ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞമ്പാടി അധ്യക്ഷനായി. കെ.ശാർങാധരൻ, എം. രാമൻ, പി.വി.പ്രസന്ന, ബി.കുഞ്ഞിക്കണ്ണൻ, കെ.പി.നാരായണൻ, സി. ബേബി ഷെട്ടി, പി.കെ. കണ്ണൻ, വി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. കാര്യമ്പു സ്വാഗതം പറഞ്ഞു. വയനാട് ദുന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനം ഒഴിവാക്കി; സഹായ നിധി സ്വരൂപണവും നടത്തി.
No comments