ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് നീലേശ്വരത്ത് പരിശീലനമൊരുക്കി.
ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് നീലേശ്വരത്ത് പരിശീലനമൊരുക്കി.
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കാസർകോടിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം. ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസർ അനൂപ് ഉദ്ഘാടനം ചെയ്തു. ട്രെയിനർ കമലേഷ് സേലം ക്ലാസ് എടുത്തു. ഫുഡ് സേഫ്റ്റി ഓഫീസർ ആദിത്യൻ, കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവർ മുഖ്യാതിഥികളായി. നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് സി.വി. പ്രകാശൻ പരിപ്പുവട അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഗസാലി, ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീൻ ഫാമിലി എന്നിവർ പ്രസംഗിച്ചു. ഇ.വിജയകുമാർ മഹാമായ സ്വാഗതവും അഷ്റഫ് ബദരിയ നന്ദിയും പറഞ്ഞു.
No comments