Breaking News

വയനാടിനായി കൈകോർത്ത് നീലേശ്വരത്തെ സിഐടിയു ഓട്ടോത്തൊഴിലാളികൾ.

വയനാടിനായി കൈകോർത്ത് നീലേശ്വരത്തെ സിഐടിയു ഓട്ടോത്തൊഴിലാളികൾ.
ഇവരുടെ ഇന്നത്തെ ഓട്ടവും അതിൽ നിന്നുള്ള വരുമാനവും വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ്. ഇതിനായി ഓട്ടോത്തൊഴിലാളി യൂണിയൻ സിഐടിയു കാസർകോട് ജില്ലാ തീരുമാനിച്ചതിന്റെ ഭാഗമായാണ് നീലേശ്വരം ഏരിയയിലെ തൊഴിലാളികളും ഇന്ന് 'വയനാട് സർവീസിന്' ഇറങ്ങിയത്. നീലേശ്വരം എസ്ഐ, എം.വി.വിഷ്ണു പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.മുരളീധരൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഉണ്ണി നായർ, കെ രാജേഷ്, ടി.വി. നാരായണൻ, ടി.വി.നാരായണൻ, ടി.വി.ഗോപാലൻ, ഷമീം, ഹരീഷ് കരുവാച്ചേരി, പി.വി. മോഹനൻ, പി.കെ.ബാലൻ, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഒ.വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments