Breaking News

വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ പെട്ട് ദുരിതത്തിലായർക്ക് കൈത്താങ്ങേകാൻ തന്റെ കുഞ്ഞു സഹായവുമായി ആറാം ക്ലാസുകാരൻ മുഹമ്മദ് റൈഹാനും.

വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ പെട്ട് ദുരിതത്തിലായർക്ക് കൈത്താങ്ങേകാൻ തന്റെ കുഞ്ഞു സഹായവുമായി ആറാം ക്ലാസുകാരൻ മുഹമ്മദ് റൈഹാനും.
ദുരിതബാധിതർക്കായി എല്ലാവരും സഹായങ്ങൾ സ്വരൂപിച്ചയക്കുന്ന വിവരമറിഞ്ഞ റൈഹാനും താൻ ശേഖരിച്ച സാധനങ്ങളുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. നീലേശ്വരം എൻകെബി എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. തൊട്ടടുത്ത പ്രദേശമായ മന്ദംപുറം എ.ജി. ഹൗസിലെ എ.ജി.റിയാസിന്റെയും എം.പി. ഹസീനയുടെയും മകൻ. വീട്ടിൽ നിന്ന് പണം കണ്ടെത്തി ഡയപർ, നാപ്കിനുകൾ ചെരിപ്പ്, ബിസ്കറ്റ്, ബ്രഷ്, പേസ്റ്റ്, തോർത്ത്, തുണികൾ എന്നിവ വാങ്ങി പൊതിഞ്ഞെടുത്താണ് റൈഹാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. നീലേശ്വരം പോലീസ് ഇവ ഏറ്റുവാങ്ങി റൈഹാനെ അഭിനന്ദിച്ചു. റൈഹാന്റെ പിതാവ് റിയാസ് റാസൽഖൈമയിലാണ് ജോലി ചെയ്യുന്നത്.

No comments