Breaking News

സഅദിയ സമ്മേളനം: കാഞ്ഞങ്ങാട്‌ സോണ്‍ സ്‌നേഹസംഗമം നാളെ

കാഞ്ഞങ്ങാട്‌ സഅദിയ സന്നദ്‌ ദാന മഹാസമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്‌നേഹസംഗമം നാളെ കാഞ്ഞങ്ങാട്‌ ആലാമിപ്പള്ളി സുന്നി സെന്ററില്‍ നടക്കും.
വൈകുന്നേരം 3 മണിക്ക്‌ നടക്കുന്ന പരിപാടി വി.സി.അബ്ദുല്ല സഅദി ഉദ്‌ഘാടനം ചെയ്യും. കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ഹമീദ്‌ മൗലവി അധ്യക്ഷത വഹിക്കും. പി.പി.സത്താര്‍, ശിഹാബ്‌ അസ്‌ഹനി, ശിഹാബ്‌ പാണത്തൂര്‍, മടിക്കൈ അബ്‌ദുല്ല ഹാജി, മഹ്മൂദ്‌ അംജദി തുടങ്ങിയ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

No comments