കുമ്പളപ്പള്ളി യുപി സ്ക്കൂളിൽ സ്ക്കൂൾ കായിക മേള ആരംഭിച്ചു
കുമ്പളപ്പള്ളി യുപി സ്ക്കൂളിൽ സ്ക്കൂൾ കായിക മേള ആരംഭിച്ചു
കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ സ്ക്കൂൾ കായിക മേളയ്ക്ക് വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ തുടക്കം കുറിച്ചു. രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ നേടിയ കരിന്തളത്തെ ദമ്പതികളായ ബിജു പി വി , ശ്രുതി ടി എന്നിവർ ചേർന്ന് പരേഡിൽ സലൂട്ട് സ്വീകരിച്ച് കയികമേള ഉദ്ഘാടനം ചെയ്തു. കുട്ടികൾ കായിക പ്രതിഞ്ജനയും എടുത്തു. പി ടി എ പ്രസിഡൻ്റ് ടി സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് വാസു കരിന്തളം, സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ പി വി, പ്രശാന്ത് കെ, ബിനു കെ , ജോമിൻ ജോർജ്ജ്,ബിജു കൂടോൽ , ബൈജു കുമ്പളപ്പള്ളി, സുരേഷ് മയ്യങ്ങാനം, ഹെഡ്മാസ്റ്റർ ജോളി ജോർജ്ജ് കെ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി നന്ദിയും പറഞ്ഞു.
No comments