Breaking News

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബസ് റൂട്ട് രൂപവത്കരണത്തിന് തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ജനകീയ സദസ്സ് നീലേശ്വരം മുനിസിപ്പല്‍ ഹാളില്‍ നടന്നു.

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബസ് റൂട്ട് രൂപവത്കരണത്തിന് തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ജനകീയ സദസ്സ്  നീലേശ്വരം മുനിസിപ്പല്‍ ഹാളില്‍ നടന്നു.
എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍  ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.  നിയമസഭാ മണ്ഡലത്തിലെ കൂടുതല്‍ യാത്രാക്ലേശം നേരിടുന്നതും നിലവില്‍ ബസ് റൂട്ട് ഇല്ലാത്തതും ഉണ്ടായിരുന്ന റൂട്ട് നിര്‍ത്തലാക്കിയതുമായ സ്ഥലങ്ങളില്‍ പുതിയ സ്വകാര്യ-പൊതു ബസ് റൂട്ടുകള്‍ സാധ്യമാണോയെന്ന് പരിശോധിക്കുന്നതിനാണ് ജനകീയ സദസ്സ് ചർച്ച നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും  അപേക്ഷ സ്വീകരിച്ചു. വെള്ളരിക്കുണ്ട് സബ് ആര്‍ടി ഓഫീസിന്റെ നേതൃത്വത്തിലാണ്  ജനകീയ സദസ്സ് നടത്തിയത്.
 ബസ് റൂട്ടുകളുമായി ബന്ധപ്പെട്ട് ലഭിച്ച  അപേക്ഷകള്‍ എംഎല്‍എ ജോയിന്റ് ആര്‍ടിഒക്ക്  കൈമാറി. സദസ്സിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ നീലേശ്വരം നഗരസഭ കൗൺസിലർമാർ വിവിധ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments