Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൈനി തറവാട് ട്രസ്റ്റ് വാർഷിക ജനറൽബോഡി യോഗം ഓഗസ്റ്റ്‌ 25 ന് .

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൈനി തറവാട് ട്രസ്റ്റ് വാർഷിക ജനറൽബോഡി യോഗം ഓഗസ്റ്റ്‌ 25 ന് ഞായറാഴ്ച തറവാട് ഭവനത്തിൽ ചേരും.
രാവിലെ 9.30 നാണ് യോഗം. ഉന്നത വിജയി കൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുമുള്ള അനുമോദനവും ഉപഹാര സമർപ്പണവുമുണ്ടാകും. പടന്നക്കാട് നെഹ്റു കോളേജില ചരിത്രാധ്യാപകൻ പ്രൊഫസർ സി.പി.രാജീവൻ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തും. പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോർട്ട്, കരട് ബജറ്റ് എന്നിവ അവതരിപ്പിക്കും. തറവാട് അംഗങ്ങൾ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് തറവാട് കാരണവരും ഭാരവാഹികളും അറിയിച്ചു.

No comments