Breaking News

നീലേശ്വരം കറുത്തഗേറ്റ്‌ റസിഡന്റ്‌സ്‌ അസോസിയേഷന്‍ ഓണാഘോഷം : സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം കറുത്തഗേറ്റ്‌ റസിഡന്റ്‌സ്‌ അസോസിയേഷന്‍ ഓണാഘോഷം : സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം പള്ളിക്കര കറുത്തഗേറ്റ്‌ റസിഡന്റ്‌സ്‌ അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു.
സെപ്‌റ്റംബര്‍ 17ന്‌ കറുത്ത ഗേറ്റ്‌ അങ്കണവാടിക്ക്‌ സമീപമാണ്‌ ആഘോഷ പരിപാടികള്‍. സംഘാടക സമിതി രക്ഷാധികാരി ടി.കുഞ്ഞിരാമന്‍ രാവിലെ 9 മണിക്ക്‌ ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്നു കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങള്‍. ഉച്ചയ്‌ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന്‌ മുതിര്‍ന്നവര്‍ക്കുള്ള കായിക മത്സരങ്ങള്‍. 5 മണിക്ക്‌ സമാപന സമ്മേളനവും സമ്മാനദാനവും. പരിപാടിയുടെ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതിയാണ്‌ രൂപീകരിച്ചത്‌. ഭാരവാഹികള്‍: ടി.കുഞ്ഞിരാമന്‍ (രക്ഷാധികാരി), കെ.സുനില്‍കുമാര്‍ (ചെയര്‍മാന്‍), കെ.എം.സന്തോഷ്‌ (ജനറല്‍ കണ്‍വീനര്‍).

No comments