കാഞ്ഞങ്ങാട് പള്ളിക്കരയിൽ ലോറി ഇരുചക്ര വാഹനത്തിലിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു,
കാഞ്ഞങ്ങാട് പള്ളിക്കരയിൽ ലോറി ഇരുചക്ര വാഹനത്തിലിടിച്ച് നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു, സുഹൃത്തിൻ്റെ നില ഗുരുതരം, നീലേശ്വരം ചിറപ്പുറത്തെ അഖിൽ ദേവ് (24) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്നപേരോൽ പഴനെല്ലിയിലെ മിഥുൻ സാരമായ പരുക്കുകളോ മംഗ്ളുരു ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗലാപുരത്തേക്ക് കൊണ്ട് പോകവെ കാസർകോട് വെച്ചാണ് അഖിൽ മരിച്ചത്. ഗൾഫിൽ നിന്നും 10 ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു മരിച്ച അഖിൽ. ബേക്കലിൽ സുഹൃത്തിനെ കാണാൻ പോകവെയാണ് അപകടം. ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട് വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. ലോറി പോലീസ് കസ്റ്റഡിയിലാണ്. അഖിൽദേവ് പത്തു ദിവസം മുൻപാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.
No comments