Breaking News

ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര, കരുവാച്ചേരി ബസ് സ്റ്റോപ്പുകൾ നിലനിർത്തുക: ജനകീയ പ്രതിഷേധ സദസ്

ദേശീയപാതയിൽ നീലേശ്വരത്തെ പള്ളിക്കര, കരുവാച്ചേരി ബസ് സ്‌റ്റോപ്പുകൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് പള്ളിക്കരയിൽ ജനകീയ പ്രതിഷേധ സദസ് നടത്തി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന:ക്രമീകരണം വരുമ്പോൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പള്ളിക്കരയിൽ നിന്നു തന്നെ സർവീസ് റോഡിൽ കയറാൻ സംവിധാനം ഒരുക്കണമെന്നും സദസ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് പ്രതിഷേധ സദസ് ഒരുക്കിയത്. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനകീയ കമ്മിറ്റി ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്‌റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി.രവീന്ദ്രൻ, ഷംസുദ്ദീൻ അരിഞ്ചിറ, കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.ശ്രീജ, ഡോ.പി. പ്രഭാകരൻ, ജനകീയ സമിതി ട്രഷറർ സി.എച്ച്. സുബൈർ ഹാജി, പി.അനൂപ്, പി.രമേശൻ, പി.കെ.രതീഷ്, കെ.വി.രാധ, കെ.വി.ഉഷ എന്നിവർ സംസാരിച്ചു. ജനകീയ സമിതി കൺവീനറും നീലശ്വേശം നഗരസഭ കൗൺസിലറും ആയ പി.സുഭാഷ് സ്വാഗതം പറഞ്ഞു.

No comments