ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്‌ഘാടനവും ബോധവല്‍ക്കരണ സെമിനാറും കാഞ്ഞങ്ങാട്ട് നടത്തി.
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്‌ഘാടനവും ബോധവല്‍ക്കരണ സെമിനാറും കാഞ്ഞങ്ങാട്ട് നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ അന്ധതാനിവാരണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ ആരോഗ്യദൗത്യം ഹാളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാമദാസ് ഉദ്‌ഘാടനം ചെയ്‌തു. ഓഗസ്‌റ്റ് 25 മുതല്‍ സെപ്‌റ്റംബര്‍ 8 വരെയാണ് നേത്രദാന പക്ഷാചരണം. ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ എസ്.സയന, സീനിയര്‍ ഒപ്‌റ്റോമെട്രിസ്‌റ്റുമാരായ സുരേഷ് കുമാര്‍, ഉഷാകുമാരി, ജില്ലയിലെ മറ്റ് ഒപ്‌റ്റോമെട്രിസ്‌റ്റുകള്‍, എംഎല്‍എസ്‌പി നഴ്‌സുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ ആശുപത്രി ഓഫ്‌താല്‍മോളജിസ്‌റ്റ് ഡോ.എസ്.അപര്‍ണ, നീലേശ്വരം താലൂക്കാശുപത്രി ഒപ്‌റ്റോമെട്രിസ്‌റ്റ് അജീഷ് കുമാര്‍ എന്നിവര്‍ സെമിനാര്‍ കൈകാര്യം ചെയ്‌തു. ഓഗസ്‌റ്റ് 25 മുതല്‍ സെപ്‌റ്റംബര്‍ 8 വരെ നടക്കുന്ന ദേശീയനേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍,നേത്രപരിശോധനാ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാമദാസ് അറിയിച്ചു.
No comments