Breaking News

ലൈഫ് ഓഡിയോളജി വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നൽകി.

കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രശസ്ത കേൾവി പരിശോധന, ചികിത്സാ സ്‌ഥാപനമായ ലൈഫ് ഓഡിയോളജി വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നൽകി.
സ്ഥാപന മാനേജ്മെന്റും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുകയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറിയത്. കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, ചെറുപുഴ, പഴയങ്ങാടി, തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ, തലശ്ശേരി എന്നീ 9 ബ്രാഞ്ചുകളിലായി കാസർകോട്, കണ്ണൂർ ജില്ലകളിൽ ലൈഫ് ഓഡിയോളജി പ്രവർത്തിക്കുന്നു.

No comments