Breaking News

നീലേശ്വരം നഗരസഭ വാര്‍ഡ്‌: 2 വാര്‍ഡ്‌സഭായോഗത്തില്‍ ചര്‍ച്ചയായത്‌ പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ ഓഡിറ്റോറിയം റോഡിന്റെ ശോച്യാവസ്ഥ.

നീലേശ്വരം നഗരസഭ വാര്‍ഡ്‌: 2 പടിഞ്ഞാറ്റംകൊഴുവല്‍ രണ്ടാം വാര്‍ഡിന്റെ വാര്‍ഡ്‌സഭായോഗത്തില്‍ ചര്‍ച്ചയായത്‌ പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ ഓഡിറ്റോറിയം റോഡിന്റെ ശോച്യാവസ്ഥ. പൊതുജനവായനശാല ഹാളിലാണ്‌ യോഗം ചേര്‍ന്നത്‌. പൊട്ടിപ്പൊളിഞ്ഞ എന്‍എസ്‌എസ്‌ റോഡ്‌ ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നു വാര്‍ഡ്‌സഭ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സമീപത്തെ ജനവാസമേഖലയിലേക്കെല്ലാം കടന്നുപോകേണ്ട റോഡ്‌ ആണിത്‌. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ പി.ബിന്ദു സ്വാഗതം പറഞ്ഞു. ജെഎച്ച്‌ഐ കെ.എം.രമേശന്‍, വാര്‍ഡ്‌സഭ കോ- ഓര്‍ഡിനേറ്റര്‍ ഷീജ എന്നിവര്‍ സംബന്ധിച്ചു.

No comments