നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് പെരുങ്കളിയാട്ട കമ്മിറ്റി രചനാ മത്സരങ്ങൾ നടത്തും.
നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്മരണിക കമ്മിറ്റി രചനാ മത്സരങ്ങൾ നടത്തും.
കാസർകോട് ജില്ലയിലെ വനിതകൾക്ക് മാത്രമായി കഥ, കവിത, ലേഖന മത്സരങ്ങളാണ് നടത്തുന്നത്. കഥ, കവിത എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ഉത്തര മലബാറും പെരുങ്കളിയാട്ടവും, ആധുനിക സമൂഹത്തിൽ ക്ഷേത്രവിശ്വാസം എന്നീ വിഷയങ്ങളിലാണ് ലേഖന മത്സരം. 3 പേജിൽ കവിയാത്ത സൃഷ്ടികൾ സെപ്റ്റംബർ 25 ന് അകം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, പുതുക്കൈ പിഒ, നീലേശ്വരം വഴി എന്ന തപാൽ വിലാസത്തിലോ muchilotpudukai@gmail.com എന്ന ഇമെയിലോ അയക്കണം. ആദ്യ 3 സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സ്മരണികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. സ്മരണിക വ്യത്യസ്തമാക്കാൻ 6 മാസം നീളുന്ന പ്രവർത്തനങ്ങൾക്കാണ് സ്മരണിക കമ്മിറ്റി രൂപം നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തേതാണ് രചനാ മത്സരം. വരച്ചു വെക്കൽ ചടങ്ങോടെ സ്മരണിക പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചരിത്ര സെമിനാർ, ചിത്രകാര സംഗമം, നാട്ടുകൂട്ടം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും സ്മരണിക കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. 19 വർഷത്തെ ഇടവേളക്ക് ശേഷം 2025 ഫെബ്രുവരി 8 മുതൽ 11 വരെയാണ് പുതുക്കൈ മുച്ചിലോട്ടെ പെരുങ്കളിയാട്ടം.
No comments