Breaking News

നീലേശ്വരം നഗരസഭ 29-ാം വാര്‍ഡ് സഭാ യോഗത്തില്‍ നിറഞ്ഞു നിന്നത്‌ തീരദേശ മെക്കാഡം റോഡും തെരുവു വിളക്കും

നീലേശ്വരം നഗരസഭ 29-ാം വാര്‍ഡ് ആയ തൈക്കടപ്പുറം സ്റ്റോർ വാർഡ് സഭാ യോഗത്തില്‍ നിറഞ്ഞു നിന്നത്‌ തീരദേശ മെക്കാഡം റോഡും തെരുവു വിളക്കുംതൈക്കടപ്പുറം എ.പി.റോഡ്‌ അങ്കണവാടിയിലാണ്‌ യോഗം നടന്നത്‌. തോട്ടം- തൈക്കടപ്പുറം റോഡിലെ മെക്കാഡം ടാറിങ്‌ പദ്ധതിയില്‍ സ്‌റ്റോര്‍ ജങ്‌ഷന്‍ മുതല്‍ അഴിത്തല വരെ ഉള്‍പ്പെടുത്താത്‌ വ്യാപകമായ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഡിലെ തെരുവു വിളക്കുകള്‍ കത്താത്തതും യോഗത്തില്‍ ചര്‍ച്ച ഉയര്‍ത്തി. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍ സ്വാഗതവും ജെഎച്ച്‌ഐ, ബീന നന്ദിയും പറഞ്ഞു. കെ.വി.സുരേഷ്‌ കുമാര്‍, സുധാകരന്‍ മാസ്റ്റര്‍, തുഷാര, ഷീജ സത്യന്‍, സൂര്യ, നാരായണന്‍, സാമിക്കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments